Friday 27 May 2022




എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ കെ വി തോമസ്; കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍

By Web Desk.12 May, 2022

imran-azhar

 

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.

 

തൃക്കാക്കര മണ്ഡലം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ.വി.തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു.