Wednesday 08 April 2020




ശബരിമല വരുമാനത്തിൽ വൻ ഇടിവ്: കാരണക്കാർ ബിജെപിയെന്ന് കടകംപള്ളി

By Sooraj Surendran .12 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: മകരവിളക്ക് കാലത്ത് ശബരിമലയിൽ കാണിക്കയായും മറ്റ് വകയിലും ലഭിച്ച വരുമാനത്തിൽ വൻ ഇടിവുണ്ടായെന്നും ഇതിന് കാരണക്കാർ ബിജെപിയാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതികൂല സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും കടകംപള്ളി ആരോപിച്ചു.

 

അതേസമയം തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ തിരികെ എത്തിക്കുന്നതുവരെയുള്ള സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ശബരിമലയിൽ പ്രതിഷേധത്തിന് കൂട്ടുനിന്നവരെ തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.