Wednesday 08 April 2020




കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന ചിലർ നടത്തിയതായി സംശയം; കടകംപള്ളി സുരേന്ദ്രന്‍

By Sarath Surendran.19 Oct, 2018

imran-azhar

 

 

തിരുവനന്തപുരം: കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാനുള്ള ഗൂഢാലോചന ചിലർ നടത്തിയതായി സംശയമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ ശബരിമലയിൽ രണ്ട് സ്ത്രീകള്‍ പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

 


ശബരിമലയില്‍ വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും ആക്റ്റീവിസ്റ്റായ യുവതികൾ പമ്പയിൽ നിന്നും നടപന്തലിൽ എത്തുന്നത് വരെ രണ്ടേകാൽ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെന്നത് ചില അന്തർധാരകളുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇതിലൂടെ സന്നിധാനത്ത് രക്തച്ചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

 

">