Wednesday 08 April 2020




ശബരിമലയിൽ സ്വർണം കാണാതായ സംഭവം: വിശദീകരണം തേടി കടകംപള്ളി സുരേന്ദ്രൻ

By Sooraj Surendran .26 May, 2019

imran-azhar

 

 

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വർണത്തിൽ കുറവ് വന്ന സംഭവത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരണം തേടി. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിനോടാണ് മന്ത്രി വിശദീകരണം തേടിയത്. 40 കിലോ സ്വർണവും 100 കിലോ വെള്ളിയുടേയും കുറവാണ് കണ്ടെത്തിയത്. സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വർണം കാണാതായതിനെ തുടർന്ന് തിങ്കളാഴ്ച ശബരിമല സ്ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും. അതേസമയം സ്വർണവും, വെള്ളിയും ആറന്മുളയിലുള്ള സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന്റെ രേഖകള്‍ ദേവസ്വം ഓഡിറ്റ് വിഭാഗത്തിന് ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സ്വർണം നഷ്ടപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ നിലപാട്.