Tuesday 15 October 2019
ലക്ഷ്മി ഡിമാന്‍ഡിംഗ് ആയ ഭാര്യ: ബാലു വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നതായി ബന്ധുക്കള്‍

By Online Desk .04 Jun, 2019

imran-azhar

 

 

തിരുവനന്തപുരം: ബാലഭാസ്കറുടെ മനസികപിരിമുറുക്കത്തിന് കാരണം 'ഡിമാൻഡിങ്' ആയ ഭാര്യ ആണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ കലാകൗമുദിയോട് പറഞ്ഞു. ഇടയ്ക്കു ഒരു സുഹൃത്തിന്റെ ചതിയില്‍ മനം നൊന്തു സംഗീതം ഉപേക്ഷിക്കുന്നു എന്ന് ബാലു പറയുകയും ചെയ്തു. ആ സുഹൃത്തിനെ ബാലുവില്‍ നിന്നുമകറ്റിയ കൂട്ടാളികള്‍ അന്നാഗ്രഹിച്ചത് തന്നെയാണോ ഇന്ന് അവന്റെ ഇല്ലായ്മയിലൂടെ നിറവേറിയത് എന്ന ഒരു ചോദ്യം ആണ് കൂടുതല്‍ പ്രസക്തമെന്നും ബന്ധുക്കള്‍ കലാകൗമുദിയോടു പറഞ്ഞു. പക്ഷേ അതാരും ഇതുവരെ ചോദിച്ചിട്ടില്ല.

 

2013ല്‍ ബാലു അച്ഛനുമമ്മയോടും വന്നു കരഞ്ഞു പറഞ്ഞു, 'ഞാന്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നു. ഇനി ഈ ജീവിതം ഇങ്ങനെ മുന്നോട്ടു കൊണ്ട് പോകാന്‍ വയ്യ.. അവര്‍ അവനെ സമാധാനിപ്പിച്ചു. അവനെയും കൊണ്ട് അവര്‍ ഒരു ശിവക്ഷേത്രത്തില്‍ പോയിരുന്നു. ശിവന്റെ നടയിലെ നന്ദിയുടെ ചെവിയില്‍ പ്രാര്‍ത്ഥനയായി പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു. പക്ഷെ ബാലുവിന് സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്നതിനു മുന്നേ അവന്‍ വീണ്ടും ആ വലയത്തില്‍ത്തന്നെ തളയ്ക്കപ്പെട്ടിരുന്നു. ബാലുവിന് അത് തീരാവേദനയായി, സംഗീതം പോലും നഷ്ടപ്പെട്ടതു പോലെയായി. അടുത്ത തീരുമാനവും പെട്ടെന്നായിരുന്നു, 'സംഗീതം ഉപേക്ഷിക്കുന്നു എന്നായിരുന്നു ആ തീരുമാനം. അന്നും പക്ഷെ, തന്റെ തെറ്റ് സമ്മതിച്ച് അച്ഛനമ്മമാരുടെ അടുത്തേയ്ക്കു ഓടിയെത്താന്‍ അവനെ അനുവദിക്കാതെ ചില സുഹൃത്തക്കളും മാനേജര്‍മാരും ഒക്കെക്കൂടി എല്ലാം പഴയപടിയാക്കി. എല്ലാം ശുഭം. നിശ്ശബ്ദരായി നില്‍ക്കേണ്ടി വന്നതും വീണ്ടും വിഡ്ഢികളാക്കപ്പെട്ടതും ബാലുവിന്റെ മാതാപിതാക്കളും അമ്മാവനും ബാക്കി കുടുംബവുമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

ഈയൊരു പ്രശ്‌നത്തോടുകൂടിയാണ് എല്ലാത്തിനും ഒരു അവകാശിയായി ഒരു കുഞ്ഞു വേണമെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിയത്. ബാലുവിന്റെ ഇഷ്ടങ്ങള്‍ക്കോ സന്തോഷങ്ങള്‍ക്കോ ആവശ്യങ്ങള്‍ക്കോ മുഖവില കൊടുക്കാതെ, സുഹൃത്തെന്ന വ്യാജേന, അവനെ തിരുത്താന്‍ പോലും ഒരിക്കലും തയാറാവാതെ, അവനെ ഉപയോഗിച്ച് നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വച്ചു കൂടെ നിന്ന കുറെ സുഹൃത്തുക്കള്‍ അതോടുകൂടി വീട്ടുകാരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തീരുമാനങ്ങള്‍ അവരുടേതായി. യാത്രകള്‍ അവര്‍ തീരുമാനിക്കുന്നതായി. തുടര്‍ന്ന് തികച്ചും വ്യത്യസ്തമായ തിരക്കഥയുടെ ആവിഷ്‌കാരമായിരുന്നു നടന്നത്. പാലക്കാട് നിന്നുള്ള കുടുംബത്തിലെ ഒരു സ്ത്രീ ബാലുവിന്റെ കുടുമ്പത്തിന്റെ എല്ലാമെല്ലാമായി. ഭാര്യക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാനും കൊണ്ട് നടക്കാനും ഒക്കെ 'ആയ'പോലെ അവര്‍ ഇപ്പോഴും കൂടെത്തന്നെ. ബാലുവിന് സഹിക്കാന്‍ വയ്യാതിരുന്ന 'ഡിമാന്‍ഡിങ്' ആയ ഭാര്യയെക്കൊണ്ടുള്ള പ്രശ്‌നം തീര്‍ത്തും പരിഹരിക്കപ്പെട്ടു.

 

ഭാര്യ ഗര്‍ഭിണി കൂടി ആയതോടെ ആഘോഷമായി. ഭാര്യക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാന്‍ ഇവര്‍ മതി. കുഞ്ഞു ജനിച്ചിട്ടും ഇത് തന്നെ. ഇതിനിടയില്‍ ബാലുവിന്റെ അച്ഛന് സ്‌ട്രോക്ക് വന്നു. ആശുപത്രിയിലെത്തിച്ചത് ബാലു തന്നെയായിരുന്നു. അന്ന് ബാലു അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കുമായി ഒരു വീടെടുക്കുന്നു, തല്‍ക്കാലം ഒരു ഫ്‌ളാറ്റ്, കൂടെ ഒരു സഹായത്തിനാളും എന്നൊക്കെ വലിയ ബഹളം കൂട്ടിയെങ്കിലും ഒന്നും ഒരു തീരുമാനത്തിലെത്തിയില്ല. കോടികള്‍ സമ്പാദിച്ചു കൂട്ടുന്നതിനിടയില്‍ അച്ഛനുമമ്മയ്ക്കുമായി ഒരു പൈസ മാറ്റിവയ്ക്കാന്‍ പോലും ബാലുവിന് അധികാരമില്ലായിരുന്നു. ഇടയ്ക്കു വരുമ്പോള്‍ ബാലു തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്, പാലക്കാടും മറ്റുമായി ലക്ഷങ്ങള്‍ ആരുടെയൊക്കെയോ ബിസിനസ്സില്‍ ഇട്ടിട്ടുണ്ട്. പാലക്കാട്ടെ കുടുംബത്തിലെ മകന്റെ പഠനാവശ്യങ്ങള്‍ക്കായി വേറെയും ലക്ഷങ്ങള്‍. കൂടെയുള്ള മറ്റൊരു കക്ഷിക്ക് 'അപ്പം മെഷീന്‍' ബിസിനസിന് വേറെ 20 ലക്ഷം. ഈ കക്ഷിയാണ് ഇപ്പോള്‍ കേസിലുള്ള വിഷ്ണു. ലക്ഷ്മിയുടെ പാര്‍ട്ണര്‍ഷിപ്പിലായിരുന്നു ഈ ബിസിനസ് പ്ലാനെന്നും ബാലുവിന്റെ ബന്ധുവായ പ്രിയ വേണുഗോപാല്‍ പറഞ്ഞു. 'ഇതൊക്കെ നിനക്ക് വിശ്വസിക്കാമോ' എന്ന അമ്മയുടെ ചോദ്യത്തിന് ബാലുവിന്റെ മറുപടി ഇതായിരുന്നു, 'എന്തിനു പേടിക്കാന്‍.. അവരെ ഞാന്‍ വിശ്വസിക്കാതിരിക്കാന്‍ എനിക്ക് കാരണം ഒന്നുമില്ല. എന്നെപ്പറ്റിക്കാനാണെങ്കില്‍ ചായയില്‍ ഒരുതരി വിഷം ചേര്‍ത്തു തന്നാല്‍പ്പോരേ. അവരോടുള്ള വിശ്വാസം എടുത്തുകാണിക്കാനാണ് ഇത് പറഞ്ഞതെങ്കിലും അവന്റെ തന്നെ മനസ്സിന്റെ ആഴങ്ങളില്‍ ഉണ്ടായിരുന്ന ഭയമല്ലേ അവനെക്കൊണ്ട് അത് പറയിച്ചതെന്ന് ആ അമ്മ ഇന്ന് സംശയിക്കുന്നതായി പ്രിയ വേണുഗോപാല്‍ പറഞ്ഞു.

 

ബാലു മൂന്നുതവണ അമ്മയെക്കാണിക്കാന്‍ മകളെ കൊണ്ട് വന്നിട്ടുണ്ട്. തേജസ്വനിയായ പെണ്‍കുട്ടി എന്നര്‍ത്ഥം വരുന്ന രീതിയില്‍ സംസ്‌കൃതത്തിലാണ് പേരിട്ടത് 'തേജസ്വിനി ബാല' എന്ന്. കുഞ്ഞുമോള്‍ക്കു കയ്യില്‍ ഉമ്മകൊടുക്കുമ്പോഴും ആ അമ്മൂമ്മയ്ക്ക് മനസ്സില്‍ നൂറായിരം ആശങ്കകളായിരുന്നു.ആ കുഞ്ഞിന് ഇനി എന്തെങ്കിലും അസുഖം വന്നാല്‍ തന്റെയടുത്തു കൊണ്ട് വന്നിട്ട്, താന്‍ ഉമ്മ കൊടുത്തിട്ടു എന്ന പഴി കൂടി ബാലുവിലൂടെ കേള്‍ക്കേണ്ടി വന്നാലോ എന്നോര്‍ത്തിട്ടായിരുന്നു ആ ആശങ്കയുണ്ടായിരുന്നത്.