Tuesday 20 November 2018


'കലാകൗമുദി റൈസിംഗ് കൊല്ലം 2020'

By Online Desk.08 Nov, 2018

imran-azhar

 

 

കേരളപ്പിറവിയുടെ അറുപത്തിരണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാകൗമുദി 'റൈസിംഗ് കൊല്ലം 2020' എന്ന പേരിൽ വികസനസെമിനാർ സംഘടിപ്പിക്കുന്നു. കൊല്ലത്തിന്റെ ഇതുവരെയുള്ള വികസന പ്രവർത്തനങ്ങളും വളർച്ചയും വിലയിരുത്തുന്നതിനൊപ്പം വരും കാലങ്ങളിൽ കൊല്ലത്തിന്റെ സമഗ്ര വികസനം എങ്ങനെയായിരിക്കണമെന്നും സെമിനാർ ചർച്ച ചെയ്യും. നവംബർ 9 വൈകിട്ട് 3 മണിക്ക് കൊല്ലം ജവാഹർ ബാലഭവനിൽ വനവകുപ്പ് മന്ത്രി അഡ്വ. കെ രാജു സെമിനാർ ഉദ്‌ഘാടനം ചെയ്യും. എം എൽ എമാരായ എം.മുകേഷ്, എം നൗഷാദ്, ആർ രാമചന്ദ്രൻ, ജി എസ് ജയലാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, മേയർ അഡ്വ. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ്‌ എന്നിവർ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് കൊല്ലം കോർപ്പറേഷൻ റിട്ട: സൂപ്രണ്ടിങ് എൻജിനീയർ കെ എസ് ശശി കുമാർ വിഷയാവതരണം നടത്തും. ചടങ്ങിൽ ശബരിഗിരി സ്‌കൂളുകളുടെ ചെയർമാനും സീനിയർ പ്രിൻസിപ്പലുമായ ഡോ.വി കെ ജയകുമാർ പ്രമുഖ പ്ലാസ്റ്റിക് സർജൻ ഡോ റ്റി എസ് ശരത്, പ്രമുഖ വ്യവസായി സൗത്ത് ഇന്ത്യൻ വിനോദ് എന്നിവരെ ആദരിക്കും