Thursday 27 January 2022




സിനിമാ നിര്‍മാണ കമ്പനി മുറിവാടകയും റെസ്റ്റോറന്റ് ബില്ലും നൽകിയില്ല; നടന്‍ കാളിദാസ് ജയറാമിനെ ഹോട്ടലില്‍ തടഞ്ഞുവച്ചു

By സൂരജ് സുരേന്ദ്രന്‍.18 Nov, 2021

imran-azhar

 

 

നടന്‍ കാളിദാസ് ജയറാം അടക്കമുള്ള താരങ്ങളെ ഹോട്ടലില്‍ തടഞ്ഞുവച്ചു. മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം.

 

സിനിമ നിർമ്മാണ കമ്പിനി ഒരു ലക്ഷം രൂപയിലധികം മുറിവാടകയും റെസ്റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് ഹോട്ടൽ അധികൃതരുടെ ഗുണ്ടായിസം.

 

വാക്കേറ്റത്തിനൊടുവില്‍ മൂന്നാര്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍മാണ കമ്പനി പണമടച്ചത്.

 

ബാങ്കിടപാടിലെ തടസം കാരണം പണം വെള്ളിയാഴ്ച അടയ്ക്കാമെന്ന് സിനിമാ നിര്‍മാണ കമ്പനി ഹോട്ടല്‍ അധികൃതരോട് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാൻ ഹോട്ടല്‍ അധികൃതർ തയാറായിരുന്നില്ല.

 

തുടർന്നാണ് കാളിദാസ് ജയറാം അടക്കമുള്ള താര സംഘത്തെ ഹോട്ടലിൽ തടഞ്ഞുവെച്ചത്.

 

തമിഴ് വെബ്‌സീരീസിന്റെ ഷൂട്ടിംഗിനായാണ് കാളിദാസ് ജയറാമിന്റെ സംഘം മൂന്നാറിലെത്തിയത്.