Wednesday 08 April 2020




'ഡ്രൈവറുടെ തോന്ന്യവാസമാണ് എല്ലാറ്റിനും കാരണം', കല്ലട ബസിനെതിരെ യാത്രക്കാരി (വീഡിയോ)

By Sooraj Surendran.23 Feb, 2020

imran-azhar

 

 

കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ അപകടത്തിൽപ്പെട്ട കല്ലട ബസിലെ ഡ്രൈവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യാത്രക്കാരി അമൃത രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അമൃതയുടെ പ്രതികരണം. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

അപകടത്തെക്കുറിച്ച് അമൃത പറയുന്നതിങ്ങനെ: "കാറിനെ മറികടക്കാൻ ശ്രമിക്കവേ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന വാദം തെറ്റാണ്, അപകടത്തിന് കാരണം ഡ്രൈവറുടെ തോന്ന്യവാസമാണ്, പലതവണ ബസിന്റെ വേഗം കുറയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുസരിച്ചില്ല, മാത്രമല്ല അതേക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട എന്നായിരുന്നു മറുപടി".

 

 

 

"തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിയാണ് അപകടത്തിൽ മരിച്ചത് വഴി സംശയമായപ്പോള്‍ അമിതവേഗത്തില്‍ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. ഞങ്ങളെല്ലാം തലകുത്തിമറിഞ്ഞു" അമൃത പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ യാത്രക്കാരുടെ സുരക്ഷയ്ക്കായി നടപടികൾ സ്വീകരിക്കണമെന്ന് അമൃത ആവശ്യപ്പെട്ടു.