Friday 17 November 2017

കമലഹാസനെ ഹാഫിസ് സയിദിനോടുപമിച്ച് ബി ജെ പി

By praveen prasannan.03 Nov, 2017

imran-azhar

ന്യൂഡല്‍ഹി: നടന്‍ കമലഹാസനെ വിമര്‍ശിച്ച് ബി ജെ പി. പാര്‍ട്ടി ദേശീയ വക്താവ് ജി വി എല്‍ നരസിംഹറാവുവാണ് കമല്‍ഹാസനെ ലഷ്കര്‍ ഇ ത്വയ് ബ സ്ഥാപകന്‍ ഹാഫിസ് സയിദുമായി താരതമ്യം ചെയ്തത്.

മുസ്ളീം വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഹൈന്ദവരെയും ഇന്ത്യന്‍ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. കുറച്ച് കാലങ്ങളായി രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍.

കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം സുഷീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവരാണ് ഇതിന് തുടക്കമിട്ടത്. കമലഹാസനും ഇപ്പോള്‍ രംഗത്ത് വന്നു. ചിദംബരത്തിന്‍റെയും ഹാഫിസ് സയ് ദിന്‍റെയും റാങ്കിലേക്ക് കമലഹാസനും ഉയര്‍ന്നെന്ന് റാവു പറഞ്ഞു.

പാകിസ്ഥാന്‍റെ വാദങ്ങള്‍ക്ക് മേലൊപ്പ് വയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തമിഴ് നാട്ടിലെ ജനങ്ങള്‍ കമലിന്‍റെ പ്രസ്താവന തള്ളിക്കളയും.