Tuesday 18 September 2018



പാര്‍ട്ടി പ്രഖ്യാപനം ; വിജയകാന്തിന്റെ പിന്തുണയ്ക്കായി കമല്‍ഹാസന്‍

By Abhirami Sajikumar.19 Feb, 2018

imran-azhar

പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി രാഷ്ട്രീയ പിന്തുണതേടാന്‍ കമല്‍ഹാസന്‍ ഡിഎംഡികെ നേതാവ് വിജയകാന്തിനെ സന്ദര്‍ശിച്ചു. ചെന്നൈയിലെ പാര്‍ട്ടി ഓഫീസിലെത്തിയാണ് താരം വിജയകാന്തുമായി സംവദിച്ചത്.

കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി കമല്‍ഹാസന്‍ നടന്‍ രജനീകാന്തിനെ കണ്ടിരുന്നു. പോയസ് ഗാര്‍ഡനിലെ വസിതിയിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടി പ്രഖ്യാപനം നടക്കുന്ന രാമേശ്വരത്തേക്ക് രജനിയെ കമല്‍ഹാസന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അഭിനയത്തിലെന്ന പോലെ രാഷ്ട്രീയത്തിലും തങ്ങള്‍ക്ക് രണ്ടുവഴിയാണ് ചേരുകയെന്നാണ് രജനീകാന്ത് പ്രതികരിച്ചത്.ഈ മാസം 21 ന് മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ വസിതിയില്‍ നിന്ന് രാഷ്ട്രീയ യാത്ര നടത്തുന്നതിനെ തുടര്‍ന്നാണ് പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുക