Saturday 31 October 2020




ബെംഗളൂരു ലഹരിക്കടത്ത് കേസ്: റെയ്ഡിന് പിന്നാലെ സഞ്ജന ഗൽറാണി അറസ്റ്റിൽ

By Sooraj Surendran.08 Sep, 2020

imran-azhar

 

 

ബെംഗളൂരു: ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രമുഖ സിനിമ താരം സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സഞ്ജനയുടെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഞ്ജന ഗൽറാണിയോടെ നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്നാവഷ്ടപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സഞ്ജന ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. റെയ്ഡിൽ സഞ്ജനയുടെ വീട്ടിൽ നിന്നും ലാപ്ടോപ്പുകളും, സ്മാർട്ട്ഫോണുകളും കണ്ടെടുത്തിരുന്നു. ഇതോടെ അന്വേഷണം പ്രമുഖ നടിമാരിലേക്കും നീളുകയാണ്.