Tuesday 18 September 2018



കണ്ണൂര്‍ സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍

By Abhirami Sajikumar.11 Mar, 2018

imran-azhar

 

കണ്ണൂര്‍: എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിയില്‍. ഗിരീഷ് (19) എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെയാണ് ഞായറാഴ്ച പുലര്‍ച്ചെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. തളിപ്പറമ്പിലെ തരിച്ചംബരം ക്ഷേത്രത്തില്‍ വച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഗിരീഷിന് കുത്തേറ്റത്. നെഞ്ചിലും കാലിലും കുത്തേറ്റ ഗിരീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട് നാല് ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതായി തളിപ്പറമ്പ് എസ്.ഐ വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.