Sunday 18 April 2021




കണ്ണൂരില്‍ വ്യാപക ആക്രമണം; സിപിഎം ഓഫീസുകള്‍ക്ക് തീയിട്ടു; വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ചു

By Web Desk.07 Apr, 2021

imran-azhar

 


കണ്ണൂര്‍: പാനൂരിലെ പെരിങ്ങത്തൂരില്‍ വ്യാപക ആക്രമണം. സിപിഎം ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍ക്ക് തീയിട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി.

 

കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിനു പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.

 

പ്രദേശത്തേക്ക് കൂടുതല്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്. നേരത്തെ തന്നെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.