Thursday 12 December 2019




കരമന കൊലപാതകം: അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ

By Sooraj Surendran.14 Mar, 2019

imran-azhar

 

 

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്ന വാദം സിറ്റി പോലീസ് കമ്മീഷണർ തള്ളിക്കളഞ്ഞു. കേസ് അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പിടികൂടാനുണ്ടെന്നും ഇവർ മറ്റ് സംസ്ഥാനങ്ങളിൽ കടന്ന് കളഞ്ഞതായുമാണ് വിവരം. കേസന്വേഷണം വൈകിയെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സംഭവം നടന്ന ആദ്യ മണിക്കൂറുകളിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഒളിവിൽ പോയവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് പറയുന്നു.