Tuesday 20 November 2018


കർണാടകയിൽ പോളിങ് അവസാനിച്ചു: വിജയം ഉറപ്പിച്ച് ബിജെപി

By Sooraj Surendran.03 Nov, 2018

imran-azhar

 

 

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് അവസാനിച്ചു. ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വിജയമുറപ്പിച്ചിരിക്കുകയാണ് ബിജെപി. മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നവംബർ ആറിനാണ് വോട്ടെണ്ണൽ നടക്കുക. അതേസമയം മൂന്ന് ലോകസഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പറഞ്ഞു. യെഡിയൂരപ്പയുടെ മകൻ ബി.എസ്. രാഘവേന്ദ്ര ഷിമോഗ സീറ്റിൽ മത്സരിക്കുകയാണ്. ഇവിടെ വിജയം 101 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരി–63.85, ഷിമോഗ–61.05 , മാണ്ഡ്യ–53.93, ജമാഖണ്ഡി–81.58, രാമനഗര– 73.71 എന്നിങ്ങനെയാണ് ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം. മാണ്ഡ്യ, നാഗമണ്ഡലയിലെ 90–ാം നമ്പർ‌ ബൂത്തി വോട്ടിങ് യന്ത്രത്തിന് തകരാർ സംഭവിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.