Sunday 20 January 2019


മോദിയുടെ മെട്രോ യാത്രക്ക് പരിഹാസം

By Sooraj S.21 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെട്രോ റെയിൽ യാത്രക്ക് പരിഹാസം. ദ്വാരകയിലെ ഇന്ത്യ ഇന്റർനാഷനൽ കൺവെൻഷൻസ് ആന്‍ഡ് എക്സ്പോ സെന്ററിന്റെ കല്ലിടൽ ചടങ്ങിനാണ് മോദി മെട്രോയിയിലെത്തുന്നത്. കർണ്ണാടക കോൺഗ്രസാണ് മോദിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ധന വില വർദ്ധനവ് മോദിയുടെ കീശയില്‍ തുള വീഴ്ത്തിഎന്നും അതുകൊണ്ട് ഇനി മെട്രോയിൽ പോകുന്നതാണ് നല്ലത് എന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പെട്രോൾ വില വർദ്ധനവിനെതിരെ മോദിക്ക് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടിവന്നത്. പെട്രോൾ വില 100ൽ എത്തിക്കുമോ എന്നും മോദിയോട് ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർണ്ണാടക കോൺഗ്രസിന്റെയും വിമർശനവും പരിഹാസവും മോദിക്ക് നേരിടേണ്ടിവന്നത്. ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്തിനു രാജ്യവ്യാപകമായി ബന്ദ് നടത്തുകയും ചെയ്തിരുന്നു.