Sunday 15 December 2019




കര്‍ണാടകത്തില്‍ ഇന്നും വിശ്വാസ വോട്ടെടുപ്പ് നടന്നില്ല

By online desk.20 Jul, 2019

imran-azhar

 

 

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്നും വിശ്വാസവോട്ടെടുപ്പ് നടന്നില്ല. ഗവണര്‍ ഇന്ന് വൈകിട്ട് ആറിന് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും സ്പീക്കര്‍ അത് കണക്കിലെടുത്തില്ല. വിശ്വാവോട്ടെടുപ്പില്‍ മേലുളള ചര്‍ച്ച നടത്തി സഭ പിരിയുകയായിരുന്നു. ചര്‍ച്ച പൂര്‍ത്തിയായ ശേഷം വോട്ടെടുപ്പ് എന്ന നിലപാടിലാണ് സ്പീക്കര്‍. അതേസമയം എം എല്‍ എമാര്‍ക്കു മേല്‍ വിപ്പ് ചുമത്താനുള്ള പാര്‍ട്ടിയുടെ അവകാശത്തെ ലംഘിക്കുന്നതാണ് വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെന്ന് ചൂണ്ടിക്കാണ്ടി കര്‍ണാടക പി സി സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത തേടി കുമാരസ്വാമിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.  വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് വ്യാഴാഴ്ച ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യം നേരത്തെ തളളിയിരുന്നു.

 

കര്‍ണാടകയിലെ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ വാജുഭായി വാല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിശ്വാസ പ്രമേയത്തിന്മേൽ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള സമയം നല്‍കിയ ശേഷമേ വോട്ടെടുപ്പ് നടക്കൂവെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു.