Sunday 15 December 2019




കര്‍ണാടകയില്‍ കലാശക്കളി വിശ്വാസവോട്ടെടുപ്പ് നടന്നില്ല: ബിജെപി അംഗങ്ങള്‍ സഭയില്‍ തങ്ങുന്നു

By Online Desk .19 Jul, 2019

imran-azhar

 

 

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളി. സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 11ന് സഭ വീണ്ടും ചേരുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. അതേസമയം, സഭയില്‍ നിന്ന് പോകാന്‍ ബി ജെ പി എംഎല്‍എമാര്‍ തയ്യാറായില്ല. ഇന്നലെ് രാത്രി മുഴുവന്‍ സഭയില്‍ തന്നെ തുടരുമെന്ന് ബി ജെ പി എംഎല്‍എമാര്‍ അറിയിച്ചു. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ സഭയില്‍ വായിച്ചിരുന്നു. അതേ സമയം, ഗവര്‍ണറുടെ ശുപാര്‍ശയെ കോണ്‍ഗ്രസ് എതിര്‍ത്തു. നിര്‍ദ്ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ട്ടി വിപ്പ് എല്ലാവര്‍ക്കും ബാധകമാണെന്ന നിലപാടിലാണ് സ്പീക്കര്‍.


വിമതരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നത്. വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയോ, അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍ സര്‍ക്കാരിന്റെ അംഗബലം 102 ആയി കുറയും. അതേസമയം വിമത എംഎല്‍എമാര്‍ ഇന്നലെ സഭയില്‍ ഹാജരായില്ല.


എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുന്ന സംബന്ധിച്ച കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ ഇന്നലെ തന്നെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പയും ആവശ്യപ്പെട്ടിരുന്നു. വിശ്വാസവോട്ട് വൈകിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ സമീപിച്ചിരുന്നു.


ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചത്. തന്റെ നേത്യത്വത്തിലുള്ള സഖ്യമന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന ഒറ്റവാചകത്തില്‍ ഒതുക്കിയാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിനെ താഴേയിറക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കുമാരസ്വാമി പറഞ്ഞു. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടെന്നും അത് നിഷേധിക്കാന്‍ കോടതിക്ക് ആകില്ലെന്നും സിദ്ധരാമയ്യയും പറഞ്ഞു. പ്രസംഗം നീട്ടി സഭയുടെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഇതേച്ചൊല്ലി ചെറിയ തോതില്‍ ഡി.കെ.ശിവകുമാറും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. അതേസമയം പ്രതിഷേധിച്ച ബിജെപി അംഗങ്ങള്‍ സഭ പിരിച്ചുവിട്ടിച്ചും സഭയില്‍ തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റിയിട്ടുണ്ട്.