Thursday 09 July 2020




സാമൂഹിക അകലം പാലിക്കാതെ കര്‍ണാടക മന്ത്രിയുടെ ഘോഷയാത്ര

By praveenprasannan.02 Jun, 2020

imran-azhar

ബെഗംളുരു: കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച് കര്‍ണാടക ആരോഗ്യമന്ത്രി ബി.ശ്രീരാമലുവിന്റെ ഘോഷയാത്ര. ധാരാളം അണികളുടെ മദ്ധ്യത്തില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന മന്ത്രിയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി.


വേദതി നദിയിലെ ബാഗിന എന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ചിത്രദുര്‍ഗയിലെ പരശുരാമപുരയിലേക്ക് പോയതായിരുന്നു മന്ത്രി. മന്ത്രിക്കൊപ്പം വാഹനത്തില്‍ ഥിപ്പ റെഡ്ഡി എം എല്‍ എയുമുണ്ടായിരുന്നു.



സാമൂഹിക അകലം ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്ത് മതചടങ്ങുകള്‍ നടത്തുന്നതിന് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി അനുവാദമുണ്ട്. എന്നാല്‍ ഇവിടെ ഇതൊന്നും കണക്കിലെടുക്കാതെയാണ് പരിപാടി നടന്നത്.

അതേസമയം നേരത്തേ നിശ്ചയിച്ച പരിപാടി ആയിരുന്നില്ലെന്നാണ് മന്ത്രിയുടെ വാദം.നദി ആരാധനയ്ക്കായാണ് താനെത്തിയത്. തൊഴിലാളികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പരിപാടിയില്‍ പങ്കെടുത്തത്. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശം പാലിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെട്ടിരുന്നെന്നും ശ്രീരാമലു പറഞ്ഞു.