Tuesday 19 February 2019


കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ആശുപത്രി അധികൃതര്‍

By BINDU PP .26 Jul, 2018

imran-azhar

 

 

 

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഡി.എം.കെ അദ്ധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില വളരെമോശമെന്ന് റിപ്പോർട്ടുകൾ. കരുണാനിധിയെ നേരത്തെ പ്രവേശിപ്പിച്ച കവേരി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തിന്റെ വസതിയില്‍ നിരീക്ഷണത്തിലാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. വസതിയില്‍ എല്ലാവിധ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും ആശുപത്രി ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.