Tuesday 19 February 2019


കാരുണ്യയുടെ ഗിന്നസ് പ്രവേശനത്തിന് വ്യാജരേഖ ചമച്ചെന്ന്‌ സി.എ.ജി

By Online desk.20 Jul, 2018

imran-azhar

തിരുവനന്തപുരം: കാരുണ്യ ചികിത്സാ സഹായത്തിന്റെ പേരിൽ കേരളം ഗിന്നസ് റെക്കോർഡ് നേടിയത് വ്യാജ രേഖകൾ ചമച്ചാണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌. 77,367 പേർക്ക് മാത്രമാണ് 2011 മുതൽ 2016 ബിജ്‌സ് കേരളം ധനസഹായം നൽകിയത്. എന്നാൽ 1,11,111 രോഗികൾക്ക് സഹായം നൽകിയെന്ന് കാട്ടിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഇക്കാലയളവിൽ 4,260 കോടി രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളാണ് വിറ്റത്. ഇതിൽ രോഗികൾക്കുള്ള ധന സഹായമായി നൽകിയത് 775 കോടി രൂപ മാത്രമാണ്. എന്നാൽ ഏജന്റുമാർക്ക് 1254.25 കോടി രൂപ ഡിസ്‌കൗണ്റ്റേയും നൽകി. ഇതിലെ ഏറ്റവും വിചിത്രമായ സംഗതി രോഗികൾക്ക് ധനസഹായം നൽകിയതിന്റെ പേരിൽ വ്യാജമായി തട്ടിക്കൂട്ടിയ ഗിന്നസ് പ്രവേശം ആഘോഷിക്കാൻ 9.58 ലക്ഷം രൂപ ചെലവഴിച്ചെന്നും കഴിഞ്ഞ ലക്കം കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച മുൻ എ.ജി.എസ്. ഉദ്യോഗസ്ഥാൻ ആർ. തുളസീധരൻ പിള്ളയുടെ ലേഖനത്തിൽ വെളിപ്പെടുത്തുന്നു. റേഡിയേഷനും ഡയാലിസിസിനും ശസ്ത്രക്രിയയ്ക്കും പണമില്ലാതെ തീവ്ര വേദന അനുഭവിച്ചു കഴിയുന്ന നിർധനരായ രോഗികൾക്ക് ആശ്വാസമാകേണ്ട പണമാണ് വ്യാജ കണക്കുണ്ടാക്കി ഗിന്നസ് ബുക്കിൽ കയറിക്കൂടാനായി ചിലവഴിച്ചത്. ഗുരുതരമായ രോഗങ്ങൾ അനുഭവിക്കുന്നവർക്ക് ചികിത്സായ്ക്കു ആവശ്യമായ പണം നൽകാനാരംഭിച്ചതാബു കാരുണ്യ ലോട്ടറിയും ബനിവാലെന്റ ഫണ്ടും.