Friday 29 May 2020




കാസര്‍കോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം യാത്ര തിരിച്ചു

By online desk.05 Apr, 2020

imran-azhar



തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം കാസര്‍കോട്ടേയ്ക്ക് യാത്ര തിരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരുമടങ്ങുന്ന 25 അംഗ സംഘമാണ് കാസര്‍കോടിന് സഹായവുമായി പോകുന്നത്. കാസര്‍കോട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘം പോകുന്നത്.
സ്വമേധയായാണ് ഡോക്ടര്‍മാര്‍ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാല്‍ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കാസര്‍കോട് താത്കാലിക കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.