Monday 30 March 2020




ഇരട്ടക്കൊലപാതകക്കേസ് : അന്വേഷണം ക്രൈം ബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും

By anju.23 Feb, 2019

imran-azhar

കാസര്‍കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും പിടികൂടിയെന്നാണ് ലോക്കല്‍ പോലീസ് അറിയിച്ചു.

 

മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പോലീസിന്റെ പ്രാഥമിക തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി. ലോക്കല്‍ പോലീസ് കേസ് ഇന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.