Wednesday 23 October 2019




പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

By anju.21 Feb, 2019

imran-azhar

 

 

തിരുവനന്തപുരം/കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേകസംഘമാകും കേസില്‍ അന്വേഷണം നടത്തുക.

 

അതിനിടെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. അക്രമിസംഘത്തിലുണ്ടായിരുന്ന ആലക്കോട് സ്വദേശി സുരേഷ്, കല്യോട്ട് സ്വദേശികളായ ഗിരിജന്‍,അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ടാണ് രേഖപ്പെടുത്തിയത്.

 

അന്തര്‍സംസ്ഥാനതലത്തിലുള്ള അന്വേഷണം വേണ്ടതിനാലും തെരഞ്ഞെടുപ്പ് അടുക്കുന്നതും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടുക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നേരത്തെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ എ ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു.