Monday 20 January 2020




പെരിയ ഇരട്ടക്കൊലപാതകം;അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

By anju.22 Feb, 2019

imran-azhar


കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്ത് കഴിഞ്ഞതായി എന്ന് എസ്പി ജെയിംസ് ജോസഫ് അറിയിച്ചു. അതേസമയം, പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പൊലീസ് സമര്‍പ്പിക്കും.

 


പ്രതികളെല്ലാം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തുവെന്നും കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാം പ്രതി സുരേഷാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കൊലപാതകം നടത്താനായി സംഘത്തിലെ എല്ലാവരേയും രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ച് പീതാംബരന്‍ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളെല്ലാവരും പീതാംബരന്റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 


ഇതുവരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കിയെന്നും കേസ് മറ്റന്നാള്‍ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുമെന്നും എസ്പി ജെയിംസ് ജോസഫ് പറഞ്ഞു