By Sooraj Surendran .16 Feb, 2019
വയനാട്: ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ വസന്ത കുമാറിന് ആദരാജ്ഞലികൾ അർപ്പിക്കാൻ നാട് മുഴുവൻ ലക്കടിയിലേക്ക്. ആയിരക്കണക്കിന് ആളുകളാണ് ലക്കടിയിലുള്ള വസന്തകുമാറിന്റെ വസതിയിലേക്ക് എത്തിയത്. എന്നാൽ ബന്ധുക്കൾക്കും, അയൽവാസികൾക്കുമാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ അവസരമൊരുക്കിയത്. പിന്നീട് വസന്തകുമാർ പഠിച്ച ഗവ.എൽപി സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ജനക്കൂട്ടം. ഉച്ചയോടെയാണ് മൃതദേഹം ഡൽഹിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചത്. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.