Saturday 26 September 2020




കാഷ്‌മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗീകമായി പുനഃസ്ഥാപിച്ചു

By Sooraj Surendran.15 Jan, 2020

imran-azhar

 

 

ശ്രീനഗർ: ജമ്മു കാഷ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം പിന്‍വലിച്ച് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനെ തുടർന്ന് കാഷ്‌മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അയയുന്നു. ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കാഷ്‌മീരിൽ ഇന്റർനെറ്റ് ഭാഗീകമായി പുനഃസ്ഥാപിച്ചു തുടങ്ങി. വടക്കൻ കാഷ്മീരിലെ കുപ്‌വാര, ബന്ദിപോര, ബാരാമുള്ള എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച പൂർണമായും നീക്കും. അതേസമയം ഇന്റർനെറ്റ് ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സർക്കാർ വെബ്സൈറ്റുകൾ, അവശ്യസേവനങ്ങൾക്കായുള്ള സൈറ്റുകൾ ഇന്‍റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവയുടെ നിയന്ത്രണമാണ് പിൻവലിച്ചിരിക്കുന്നത്.ശ്രീനഗർ ഉൾപ്പെടുന്ന മധ്യ കാഷ്മീർ മേഖലയിലാണ് ഇന്റർനെറ്റ് വിലക്ക് ആദ്യം നീക്കിയത്. പുൽവാമ, കുൽഗാം, ഷോപ്പിയാൻ എന്നിവിടങ്ങളിൽ രണ്ട് ദിവസത്തിനകം വിലക്ക് നീക്കുമെന്നും അധികൃതർ അറിയിച്ചു.