Tuesday 02 June 2020




ആവശ്യം വന്നാൽ കാഷ്മീർ സന്ദർശനം നടത്തും; രഞ്ജൻ ഗൊഗോയ്

By Sooraj Surendran.16 Sep, 2019

imran-azhar

 

 

ന്യൂ ഡൽഹി: കാഷ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ആവശ്യമെങ്കിൽ സുപ്രീംകോടതി സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. കാഷ്മീർ സന്ദർശനത്തിന് അനുമതി തേടിയ എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിനും സുപ്രീംകോടതി അനുമതി നൽകി. കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് കാഷ്മീരികളുടെ ജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കാഷ്മീർ വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികളും സുപ്രീംകോടതി പരിഗണിച്ചു. കാഷ്മീർ വിഷയത്തിൽ നടപടികൾ സ്വീകരിക്കുമ്പോൾ ദേശീയ സുരക്ഷയ്ക്ക് കോട്ടം വരരുതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.