Wednesday 07 December 2022




വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റ് നല്‍കാനുള്ള നീക്കം വിവാദത്തില്‍

By priya.07 Sep, 2022

imran-azhar

 

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം വിവാദമായി. ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാനാണ് വിസിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ ഇരുവര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള പ്രമേയം അവതരിപ്പിച്ചത്.

 

വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഡിലിറ്റ് നല്‍കണമെന്നാണ് പ്രമേയത്തിലുള്ളത്. എന്നാല്‍ രണ്ടു സമുദായ നേതാക്കള്‍ക്ക് ഡിലിറ്റ് നല്‍കുന്നതിലുള്ള അനൗചിത്യം ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ തീരുമാനമെടുക്കാന്‍ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.