Wednesday 13 December 2017

കാവ്യ മാധവന്‍ അമ്മയാകുന്നു ?

By online desk.27 Jul, 2017

imran-azhar

കാവ്യ മാധവന്‍ അമ്മയാകാന്‍ പോകുന്നെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു. കുടുംബവൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ജയിലില്‍ ദിലീപിനെ കാണാന്‍ കാവ്യ എത്താതിരുന്നത് ഗര്‍ഭിണിയായതിനാലാണെന്നാണ് വാര്‍ത്തയുളളത്. അന്വേഷണ സംഘത്തിന് ഇക്കാര്യം അറിയാമെന്നതിനാലാണ് വീട്ടില്‍ വച്ച് കാവ്യയെ ചോദ്യം ചെയ്തത്.


കാവ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊലീസും ജാഗ്രതയോടെയാണ് നീങ്ങുന്നത്. ദിലീപ് ജയിലാകും മുന്പ് തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ തന്‍റെ ഭാര്യയുടെ ഗര്‍ഭം ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്നാണ് ദിലീപ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഇപ്പോള്‍ കാവ്യ നാല് മാസം ഗര്‍ഭിണിയണെന്നാണ് റിപ്പോര്‍ട്ട്. ദിലീപ് ജയിലിലായത് മുതല്‍ ദിലീപിന്‍റെ ആലുവയിലെ തറവാട്ട് വീട്ടിലാണ് കാവ്യ ഉള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു ദിലീപ്~കാവ്യ വിവാഹം.