Tuesday 24 October 2017

കാവ്യയുടെയും നാദിര്‍ഷയുടെയും പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ്

By Anju N P.18 Sep, 2017

imran-azhar

 

കൊച്ചി: സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റേയും, സുഹൃത്ത് നാദിര്‍ഷയുടേയും പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ്.
കാവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയ്ക്ക് മറുപടിയായി നല്‍കുന്ന റിപ്പോര്‍ട്ടിലാണ് കാവ്യയുടേയും നാദിര്‍ഷയുടേയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന കാര്യം പോലീസ് വെളിപ്പെടുത്തുന്നത്.
കേസില്‍ അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും പലരേയും ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ അറസ്റ്റ് സാധ്യത മുന്നില്‍കണ്ടാണ് കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനി പറഞ്ഞ മാഡം എന്നസാങ്കല്‍പിക കഥാപാത്രത്തെ സൃഷ്ടിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ കാവ്യമാധവന്‍ പറയുന്നത്. അതേസമയം കാവ്യയ്ക്കോ നാദിര്‍ഷയ്ക്കോ ക്ലീന്‍ചിറ്റ് നല്‍കാന്‍ സമയമായിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.