Friday 14 December 2018


പൊതുവേദിയിൽ കരഞ്ഞു കായംകുളം എംഎൽഎ

By BINDU PP .27 Jul, 2018

imran-azhar

 


കായംകുളം: പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു കായംകുളം എംഎൽഎ യു പ്രതിഭ. റോഡിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നെ കാരണത്താലാണ് പൊതുവേദിയിൽ പ്രതിഭ വിതുമ്പി കരഞ്ഞത്. കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയാത്ത വിഷമം പറഞ്ഞാണ് എംഎൽഎ വികാരാധീനയായത്. ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു നാടകീയ സംഭവം.ഉദ്യോഗസ്ഥർ കൃത്യസമയത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ തയാറായില്ല. ഇക്കാര്യം പറഞ്ഞപ്പോഴാണ് എംഎൽഎ പൊതുവേദിയിൽ വിതുന്പിക്കരഞ്ഞത്.