Monday 30 November 2020




ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷിനെതിരെ ഉടൻ നടപടിയില്ലെന്ന് കെസിഎ

By Web Desk.30 Oct, 2020

imran-azhar

 

 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസും, അതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെയും തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടികൾ സ്വീകരിക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ് ബിനീഷ് കോടിയേരി. കേസെടുത്തതിന്റെ പേരിൽ നിയമ നടപടികൾ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് കെസിഎ. കെസിഎയുടെ ജനറൽ ബോഡി അംഗം കൂടിയാണ് ബിനീഷ് കോടിയേരി.

 

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷാണെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ദിവസം ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബിനീഷ് തന്റെ ബോസാണെന്നാണ് അനൂപ് മൊഴി നൽകിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.