Wednesday 19 September 2018



രാജ്യാന്തരസംഘടനകളുടെ സഹായം കേരളത്തിന് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

By uthara.01 Jan, 1970

imran-azhar

ദില്ലി : രാജ്യാന്തരസംഘടനകളുടെ സഹായം  കേരളത്തിന് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു . നിരവധി  സംഘടനകളാണ്  കേരളത്തിന് സഹായവുമായി വന്നത് . ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് സഹായം നിരസിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചത് . ദില്ലി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍  ആണ് സഹായങ്ങൾ വേണ്ട എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി സൂചന ലഭിച്ചത് .

 

എന്നാൽ പുനർനിർമാണം നടക്കുന്ന  സാഹചര്യത്തിൽ ആഗോളഏജന്‍സികളുടെ സഹായം വേണ്ടി വന്നാൽ അപ്പോൾ ആവാം എന്നാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ  നയം  .കേരളത്തിൽ ഉടൻ  നടപ്പാക്കുന്ന  ഏതെങ്കിലും പദ്ധതി ഉണ്ടങ്കിൽ അത് മാതൃകകള്‍ ഏജന്‍സികള്‍ മുന്നോട്ട് വയ്കുകുന്നുണ്ടെങ്കിൽ  പരിശോധിക്കാം എന്നും  സര്‍ക്കാര്‍ അറിയിച്ചു .