Sunday 18 April 2021




അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം

By സൂരജ് സുരേന്ദ്രന്‍.04 Mar, 2021

imran-azhar

 

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം.

 

തോമസ് ഐസക്ക്, ജി. സുധകാരന്‍, സി.രവീന്ദ്രനാഥ്, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവർ മത്സരിക്കാതിരിക്കാനാണ് സാധ്യത.

 

അതേസമയം കെ.കെ ശൈലജ ഇ.പി.ജയരാജന്‍ മത്സരിച്ച മട്ടന്നൂരില്‍ നിന്നാകും ഇത്തവണ ജനവിധി തേടുക.

 

കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട്.

 

ഭരണത്തുടർച്ച ആവർത്തിക്കാൻ വൻ കരുതലിലാണ് സിപിഎം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.