Sunday 07 June 2020




കോവിഡ് 19: സാലറി ചലഞ്ചിന് അംഗീകാരം

By Sooraj Surendran .01 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് തുടർന്ന് ഏർപ്പെടുത്തിയ സാലറി ചലഞ്ചിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം. ഇതനുസരിച്ച് സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടി വരും. ഇതിൽ ജീവനക്കാരുടെ പ്രതികരണം കൂടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ട്. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 2018 ൽ സാലറി ചലഞ്ച് നടപ്പാക്കിയപ്പോൾ ഒരു വിഭാഗം ജീവനക്കാർ വിട്ടുനിന്നിരുന്നു. അതേസമയം സാലറി ചലഞ്ചിൽ നിന്നും വിട്ടുനിൽക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പു വരുത്താനാണിത്.