Friday 10 April 2020




കേരള കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്

By Sooraj Surendran.21 Feb, 2020

imran-azhar

 

 

കോട്ടയം: കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ വിഭാഗവും മുൻ മന്ത്രിയും എംഎൽഎയുമായ അനൂപ് ജേക്കബ് വിഭാഗവും പിളർന്നു. ജോസഫ് ഗ്രൂപ്പുമായി കേരള കോൺഗ്രസ് ലയിക്കുന്നതിനുള്ള നീക്കങ്ങളും ചർച്ചകളും, ഇതിനിടെയുണ്ടായ തർക്കങ്ങളുമാണ് ഇരു വിഭാഗങ്ങളും തമ്മിൽ പിളരാൻ കാരണമായത്. ജോണി നെല്ലൂർ വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് യോഗം ചേർന്നതോടെയാണ് പിളർപ്പ് പൂർണമായത്. ജോസഫ് വിഭാഗവുമായി ലയനം വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അനൂപ് ജേക്കബ്. സംഭവത്തിനെതിരെ പാർട്ടിയെ പിളർത്താൻ അനൂപ് ജേക്കബ് ചിലരിൽ നിന്ന് അച്ചാരം വാങ്ങിയെന്ന് ജോണി തുറന്നടിച്ചു. മന്ത്രിയായിരിക്കുന്ന കാലയളവില്‍ ടി.എം.ജേക്കബിന്റെ സ്മാരകം പണിയുന്നതിന് വേണ്ടി യാതൊരു മുന്‍കൈയും അനൂപ് ജേക്കബ് എടുത്തില്ലെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. അതേസമയം ജോണി നെല്ലൂര്‍ തനിക്കെതിരെ നുണപ്രചാരണമാണ് നടത്തുന്നതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു.