Wednesday 19 September 2018



സംസ്ഥാനത്ത് മഴ കുറയും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

By BINDU PP .18 Aug, 2018

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്താതെ പെയ്ത മഴക്ക് കുറവ് രേഖപ്പെടുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച്‌ മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട്. ഉച്ചക്ക് 11 ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് മുന്നറിയിപ്പ്. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച (20-ാം തിയതി) രാവിലെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുകയാണ്. 141.3 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതാണ് കാരണം. ഇടുക്കിയില്‍ നിന്നും ബാണാസുരസാഗറില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിനറെ അളവ് കുറച്ചു. എന്നാല്‍ ഷോളയാറിലും ജലനിരപ്പ് പരാമവധി ഉയരത്തിലാണ്.