Wednesday 22 May 2019


കേരള പുനർനിർമ്മാണം; 25,050 കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്ക്

By Sooraj S.23 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനരധിവാസത്തിനായി 25,050 കോടി രൂപ വേണ്ടിവരുമെന്ന് ലോക ബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രളയം കേരളത്തിലെ പല ജില്ലകളിലും രൂക്ഷമായാണ് ബാധിച്ചിരുന്നത്. ലോകബാങ്കിന്റേയും എഡിബിയുടെയും ഉദ്യോഗസ്ഥർ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും തുടർന്ന് നടത്തിയ പരിശോധനകളിൽ കാര്യങ്ങൾ വിലയിരുത്തുകയുമായിരുന്നു. ദേശീയ–സംസ്ഥാന പാതകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ പുനഃസ്ഥാപിക്കുന്നതിന് 25,050 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഇത് സംബന്ധിച്ച് ലോകബാങ്ക് ചീഫ് സെക്രട്ടറി ടോം ജോസിനു റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന- ദേശീയ പാത വികസനത്തിന് മാത്രം 8550 കോടി രൂപ ആവശ്യമായിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒന്നിന് സമർപ്പിക്കുമെന്നും സംഘം പറഞ്ഞു.