Friday 25 September 2020




സ്വർണ്ണക്കടത്ത്: മുഖ്യ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും

By Sooraj Surendran.14 Aug, 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മൂവരെയും രാവിലെ 11 മണിയോടെ ഹാജരാക്കുക.

 

സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകയായ സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘമായ എൻഐഎ വെളിപ്പെടുത്തിയിരുന്നു.

 

ഇതേതുടർന്ന് സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ യുഎപിഎ നിലനിൽക്കും.

 

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും തനിക്ക് ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ വാദം. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിനെതിരെയും സ്വപ്ന മൊഴി നൽകിയിരുന്നു.