Monday 24 June 2019




ദുരിതാശ്വാസത്തിനായി സർക്കാർ 330 കോടി രൂപ നൽകും

By Sooraj S .01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്നവർകക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ജില്ലാ കളക്ടർമാർക്ക് 330 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതായി അറിയിച്ചു . അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കേണ്ടതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. അനുവദിച്ച തുകയിൽ നിന്നും 1.4 കോടി രൂപ മരുന്നുകൾക്കും വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനും കുടിവെള്ള വിതരണത്തിനും ഉപയോഗിക്കാനാകും. 117.72 കോടി രൂപ ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമായി ഉപയോഗിക്കാനാകും. വിവിധ ജില്ലകൾക്കായാണ് തുക അനുവദിച്ചിട്ടുള്ളത്.