Thursday 04 June 2020




സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ..! പ​വ​ന്‍ ഹാ​ന്‍​സി​ന് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക കൈമാറിയത് 1.5 കോടി രൂപ

By Sooraj Surendran .01 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സർക്കാർ സാലറി ചലഞ്ച് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയത്. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ്‌ കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാൻസ് തുകയായി ആണ് ഇപ്പോൾ 1.5കോടി രൂപ കൈമാറിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് തുക ട്രഷറിയിൽ നിന്നും പിൻവലിച്ചത്.

 

അതേസമയം പോലീസിന്റെയടക്കം വിവിധ ആവശ്യങ്ങൾക്കാണ് സർക്കാർ നേരത്തെ തന്നെ ഹെലികോപ്ടർ വാടകയ്‍ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നും സർക്കാർ വിശദീകരണം നൽകി. 20 മണിക്കൂർ സേവനത്തിനാണ് ഈ തുക ഈടാക്കുന്നത്. ഇതേ തുകയ്ക്ക് 60 മണിക്കൂർ സേവനം വാഗ്ദാനം ചെയ്ത ചിപ്സൻ ഏവിയേഷൻ കമ്പനിയെ നിരസിച്ചാണ് പവൻ ഹാൻസിന് കരാർ നൽകിയത്.