Sunday 15 December 2019




വരുംദിവസങ്ങളിൽ കനത്ത മഴ തുടരും; എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

By Sooraj Surendran.21 Oct, 2019

imran-azhar

 

 

എറണാകുളം: വരുന്ന 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ്. ഞായറാഴ്ചയും, തിങ്കളാഴ്ചയും സംസ്ഥാനത്ത് പല ഭാഗങ്ങളിലായി കനത്ത മഴയാണ് അനുഭവപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും അതിശക്തമായ മഴയുണ്ടാകും. മണിക്കൂറില്‍ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.കൊച്ചിയിൽ നാളെ വരെ വൈദ്യുതി മുടങ്ങും.