Friday 28 January 2022




OMICRON IMPACT: 'രാജ്യാന്തര യാത്രക്കാർക്ക് ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ'; കേരളത്തിലും അതീവ ജാഗ്രത

By സൂരജ് സുരേന്ദ്രന്‍.29 Nov, 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഒട്ടുമിക്ക രാജ്യങ്ങളിലും സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വിപുലീകരിക്കാൻ സംസ്ഥാന സർക്കാർ.

 

ഇതനുസരിച്ച് രാജ്യാന്തര യാത്രക്കാർ യാത്രയ്ക്ക് മുൻപും ശേഷവും ക്വാറന്റീന് ശേഷവും ആർടിപിസിആർ പരിശോധന നടത്തണം. രാജ്യാന്തര യാത്രക്കാർ ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ പാലിക്കണമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

 

11 രാജ്യങ്ങളെ ഹൈ റിസ്‌ക് ക്യാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ ഉണ്ടാകും.

 

7 ദിവസത്തിന് ശേഷം ആർടിപിസിആർഎടുക്കണം. നെഗറ്റീവ് ആയാലും 7 ദിവസം കൂടെ നിരീക്ഷണം തുടരണമെന്നും മന്ത്രി പറഞ്ഞു.

 

ചൊവ്വാഴ്ച ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും.

 

അതേസമയം സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷൻ 96 % പിന്നിട്ടുവെന്നും രണ്ടാം ഡോസ് 65 % പിന്നിട്ടുവെന്നും മന്ത്രി പറഞ്ഞു.