Thursday 22 August 2019




ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു, ജനങ്ങൾ ആശങ്കയിൽ: ചൊവ്വാഴ്ച വരെ മഴ തുടരും

By Sooraj Surendran .20 Jul, 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്ക പടർത്തുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112.5 അടിയായി ഉയർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി. മലങ്കര അണക്കെട്ടിന്റെ 1 ഷട്ടർ ഇന്ന് രാവിലെ തുറന്നിരുന്നു. നിലവിൽ ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. തീരദേശങ്ങളിൽ വ്യാപക കടലാക്രമണമാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്നും നാല് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്.