Monday 24 June 2019




പിണറായി വിജയൻ മന്ത്രിസഭയിൽ സമഗ്രമായ അഴിച്ചുപണി

By Sooraj S.01 Jan, 1970

imran-azhar

 

\

തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭ അഴിച്ചുപണിയാൻ സി പി എം തീരുമാനിച്ചു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആണ് ഇത് സംബന്ധിച്ച് തീരുമാനങ്ങൾ വിശദീകരിച്ചത്. നിലവിൽ 19 അംഗങ്ങളുള്ള പിണറായി വിജയൻ മന്ത്രിസഭയിൽ 20 അംഗങ്ങൾ ആക്കണമെന്ന നിർദേശം ഇടത് മുന്നണിക്ക് നൽകുമെന്നും സി പി എം തീരുമാനിച്ചതായി അറിയിച്ചു. കൂടാതെ വിവാദങ്ങൾ സൃഷ്‌ടിച്ച ബന്ധു നിയമന കേസിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയ ഇ പി ജയരാജനെ തിരിച്ചെടുക്കാനും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി അറിയിച്ചു.

 

എ.സി.മൊയ്‌തീന്‍ കൈകാര്യം ചെയ്യുന്ന വ്യവസായം, കായികം യുവജനക്ഷേമം തുടങ്ങിയ വകുപ്പുകൾ ജയരാജൻ നൽകുമെന്നും മൊയ്തീന് കെ ടി ജലീൽ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകുമെന്നും അറിയിച്ചു. അതേസമയം കെ ടി ജലീലിന് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ് തീര്‍ത്ഥാടനം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ മുഖ്യമന്ത്രിയും ഗവര്‍ണറും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.