Friday 14 August 2020




സ്വപ്നയെ അതിർത്തി കടക്കാൻ സഹായിച്ചത് കേരളാപോലീസ് ; രമേശ് ചെന്നിത്തല

By online desk .11 Jul, 2020

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണ കടത്തുകേസിലെ മുഖ്യ പ്രതി സ്വപ്നസുരേഷിനെ എൻ ഐ എ കാസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിനെ അതിർത്തി കടത്താൻ സഹായിച്ചത് കേരള പോലീസ് ആണെന്ന് ചെന്നിത്തല ആരോപിച്ചു . കൂടാതെ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ സ്വപ്നയുടെ ശബ്ദ രേഖ പുറത്തു വന്നപ്പോൾ തന്നെ ഒത്തുകളി വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു .

 

കൂടാതെ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനിടെ സ്വപ്‍ന ബാംഗളൂരിൽ എത്തിയത് മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അറിവോടെയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.