Thursday 04 June 2020




കാക്കിക്കും കരുതല്‍; 200 പൊലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കി

By Sooraj Surendran .03 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ എല്ലാവരുടെയും സുരക്ഷയ്ക്കായി 24 മണിക്കൂറും പൊലീസ് സേവനം ചെയ്യുന്നുണ്ട്. എന്നാല്‍ പൊലീസിന്റെ സുരക്ഷയോ? ആ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കുകയാണ് തിരുവനന്തപുരം നഗരസഭ. അണുനശീകരണത്തിനുള്ള നഗരസഭയുടെ ജെറ്റര്‍, പവര്‍ സ്‌പ്രേയര്‍ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് വിവിധ സ്റ്റേഷനുകളിലെ ഇരുന്നൂറോളം പൊലീസ് വാഹനങ്ങളാണ് ഇന്നലെ അണുവിമുക്തമാക്കിയത്. എ.എം.എസ്. കോമ്പൗണ്ടില്‍ðനടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ കെ. ശ്രീകുമാര്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഐ.പി. ബിനു എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ പൊലീസ് സ്റ്റേഷനുകളിലെ മൊബൈല്‍ യൂണിറ്റുകള്‍, ആംബുലന്‍സുകള്‍, ടാങ്കര്‍ ലോറികള്‍, വി.ഐ.പി സെക്യൂരിറ്റി വാഹനങ്ങള്‍, കണ്‍ട്രോള്‍ റൂം, വാഹനങ്ങള്‍ എന്നിവ അണുവിമുക്തമാക്കിയതില്‍പ്പെടുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും ഓടിക്കൊണ്ടിരിക്കുന്ന പൊലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കി പൊലീസിനും കരുതലൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മേയര്‍ പ്രതികരിച്ചു.