Tuesday 22 October 2019




പൊലീസ് സേവനങ്ങള്‍ക്ക് റോബോട്ട് സംവിധാനത്തെ ഉപയോഗപ്പെടുത്തി കേരളാ പൊലീസ്

By Sooraj Surendran .19 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതും വിവരങ്ങള്‍ ചോദിച്ചറിയുന്നതും റോബോട്ട് ആയിരിക്കും. കേരള പോലീസില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത്തെ രാജ്യമായി മാറി. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വാര്‍ത്ത പങ്ക് വച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ആദ്യമായി പൊലീസ് സേവനങ്ങള്‍ക്ക് റോബോട്ട് സംവിധാനത്തെ ഉപയോഗപ്പെടുത്തുന്ന സേനയായി മാറുകയാണ് കേരള പൊലീസ്. ഒരു തവണ വന്നവരെ പിന്നീട് കാണുമ്പോള്‍ ഓര്‍ത്തു വയ്ക്കാനും ഈ റോബോട്ടിന് സാധിക്കുമെത്രേ. കേരള പോലീസ് സൈബര്‍ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് കെപി-ബോട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

 

ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലീസില്‍. പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.

 

പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ റോബോട്ട് സ്വീകരിക്കും സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും. കേരള പോലീസ് സൈബര്‍ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ്‌കെപി-ബോട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.