Tuesday 19 March 2024




2017ൽ നൽകിയ പരാതിക്ക് പോലീസ് മറുപടി നൽകിയത് 2019ൽ: പ്രതിപക്ഷ നേതാവിന് പുല്ലുവില

By Sooraj Surendran .19 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: പോലീസ് പ്രതിപക്ഷ നേതാവ് പദവിയെ അവഹേളിക്കുന്നതായി ആരോപണം. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 2017 മാർച്ച് ഒന്നിന് നൽകിയ പരാതിക്ക് പോലീസ് മറുപടി നൽകിയത് 2019ലാണെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിപക്ഷ നേതാവ് പദവി അവഹേളിക്കുന്ന നിലപാടാണ് പോലീസിന്റേതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിച്ചു. 'പോരാളി ഷാജി', ചെഗുവേര ഫാന്‍സ്.കോം എന്നീ ഫേസ്ബുക്ക് പേജുകളിൽ നിന്നാണ് പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിച്ചത്. നിലവിൽ ഈ പേജുകളിൽ ഇത്തരം പോസ്റ്റുകൾ ഇല്ലെന്നും പരാതിയിൽ നടപടി സ്വീകരിക്കണമെങ്കിൽ പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കണമെന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് അറിയിച്ചു. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്.